Skip to main content

ലോക യുവജന നൈപുണ്യ ദിനം 15 ന്

 

യുവജനതയെ തൊഴിലിനും സംരംഭകത്വത്തിനും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 15 ന് ലോക യുവജന നൈപുണ്യദിനം (World youth skill day) ആചരിക്കുന്നു. ഇതിന്റെ ഭാഗമായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി നിരവധി പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഫാഷൻ ഡിസൈനിങ് വര്‍ക്ക് ഷോപ്, ആനിമേഷൻ വര്‍ക്ക് ഷോപ്, ഗ്രാഫിക് ഡിസൈനിങ് വർഷോപ്, കുട്ടികൾക്കായി പെൻസിൽ സ്കെച്ചിങ്  പരിശീലനം, ഐഡിയേഷൻ വർഷോപ്,   നവസംരഭകർക്കായി നടത്തുന്ന പ്രത്യേക പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  9778598336.
 

date