Skip to main content

തിരുവാങ്കുളം ബൈപ്പാസ്: അന്തിമ രൂപരേഖ സമർപ്പിക്കാൻ നിർദേശം

 

തിരുവാങ്കുളം ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് ചിത്രപ്പുഴ - മാമല റോഡിന്റെ അന്തിമ രൂപരേഖ തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

 സംയുക്തമായി യോഗം ചേർന്ന് അന്തിമ രൂപരേഖ തയാറാക്കാൻ കേരള റോഡ് ഫണ്ട് ബോർഡിനും(കെ. ആർ. എഫ്. ബി ), കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി (കെ.എച്ച്.ആർ.ഐ ) നും നിർദേശം നൽകി. റോഡിനു വേണ്ടി തയാറാക്കിയ അലൈൻമെന്റിലൂടെ കൊച്ചി - സേലം പൈപ്പ് ലൈൻ പ്രോജക്ട് കടന്നുപോകുന്ന സാഹചര്യത്തിൽ അന്തിമ രൂപയ്ക്ക് അനുമതി ലഭിക്കുന്നതിനായി കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡിന്(കെ.എസ്.പി.പി.എൽ)സമർപ്പിക്കാനും 
നിർദേശം നൽകി.

 റോഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം കെ-റെയിൽ പ്രോജക്റ്റിന്റെ ഭാഗമായി വരുന്ന സാഹചര്യത്തിൽ രൂപരേഖ കെ -റെയിലിന് സമർപ്പിക്കണം. റോഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം ഒഴിവാക്കി  ബൈപ്പാസ് നിർമാണത്തിന് തടസം വരാതെ കെ- റെയിൽ നടപ്പിലാക്കാൻ സാധ്യമാണോ എന്ന് പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കെ. ആർ. എഫ്. ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്വരൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം ശില്പ, കെ.എസ്.എസ്.പി.പി.എൽ അസോസിയേറ്റ് മാനേജർ സിനിൽ മാത്യു, തിരുവാങ്കുളം വില്ലേജ് ഓഫീസർ എസ്. സുജേഷ്, തൃപ്പൂണിത്തുറ മുൻസിപ്പൽ സെക്രട്ടറി പി. കെ സുഭാഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date