Skip to main content

സിമെറ്റിൽ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളജുകളായ ഉദുമമലമ്പുഴ, (കണ്ണൂർആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ)) എന്നിവിടങ്ങളിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴിയോകരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം വേണം. ഇതിൽ 12 വർഷത്തെ അധ്യാപന പരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളീജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്‌സിംഗ്)പി.എച്ച്.ഡി (നഴ്‌സിംഗ്)/ പബ്ലിക്കേഷൻ അഭികാമ്യം. നഴ്‌സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 നകം അയച്ചുതരണം. വിരമിച്ച അധ്യാപകർക്ക് 64 വയസ് വരെയും മറ്റുള്ളവർക്ക് 60 വയസ് വരെയുമാണ് പ്രായപരിധി. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./ എസ്.ടി വിഭാഗത്തിന് 250 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയുംവയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്ബി.എസ്.സി നഴ്‌സിംഗ്എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾമാർക്ക് ലിസ്റ്റുകൾമാർക്ക് ലിസ്റ്റ്പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾസാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർസി-മെറ്റ്പാറ്റൂർവഞ്ചിയൂർ പി.ഒതിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയയ്ക്കണം. കരാർ നിയമനങ്ങൾക്ക് 64,140 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിലും, 0471-2302400 നമ്പറിലും ലഭ്യമാണ്.

പി.എൻ.എക്‌സ്3326/2023

date