Skip to main content

കീം-2023 : മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

       2023 വർഷം മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ നൽകിയവരിൽ നീറ്റ് (യു.ജി) 2023 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ താത്ക്കാലിക മെഡിക്കൽ റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതി ഉള്ള വിദ്യാർഥികൾ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.in) മുഖേന ജൂലൈ 20 വൈകിട്ട് 3നകം അറിയിക്കണം.

സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള അലോട്ട്‌മെന്റ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്‌മെന്റ് സംബന്ധിച്ച് തുടർന്നുളള വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് www.cee.kerala.gov.in സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

പി.എൻ.എക്‌സ്3328/2023

date