Skip to main content

ഒഴിവുള്ള സീറ്റുകളിൽ അലോട്ട്മെന്റിന് അപേക്ഷിക്കാം

        തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി (എം.എൽ.റ്റി) 2022 കോഴ്സ് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകർ പുതിയതായി കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഹോം പേജിൽ ലോഗിൻ ചെയ്ത് കോഴ്സ്/കോളജ് ഓപ്ഷനുകൾ ജൂലൈ 24 നകം നൽകണം. കൂടുതൽ വിവരങ്ങൾക്കു 0471 2560363, 364 എന്നീ നമ്പറുകളിൽ ലഭിക്കും.

പി.എൻ.എക്‌സ്3334/2023

date