Skip to main content

ഡെങ്കിപ്പനി പ്രതിരോധം മുഖത്തലയില്‍ ശക്തം

മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ ഡെങ്കിപനി ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ വ്യാപനം കുറഞ്ഞതായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അവലോകനയോഗത്തില്‍ വ്യക്തമാക്കി. നിലവില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മയ്യനാട് ഗ്രാമപഞ്ചായത്തില്‍ ഉറവിട നശീകരണം പോലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.    

ഉമയനല്ലൂരില്‍ ഒരാള്‍ക്ക് മലേറിയ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തും. ഓരോ വാര്‍ഡുകളും വിവിധ സോണുകളായി തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂടുതല്‍ അതിഥി തൊഴിലാളികളുള്ള പ്രദേശമായതിനാല്‍ വാര്‍ഡുകളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. പകര്‍ച്ചവ്യാധികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കും. 'എല്ലാവര്‍ക്കും ആരോഗ്യം' ആപ്തവാക്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ ഷാഹിദ, റെജി ജേക്കബ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിഷ, സജീവ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ അജിത, പി എച്ച് സി, സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.

date