Skip to main content

കിഴങ്ങു വർഗ വിളകളുടെ മൂല്യ വർധിത ഉത്പന്നങ്ങളിൽ പ്രായോഗിക പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡികിഴങ്ങു വർഗങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളിൽ ഏകദിന പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ ജുലൈ 31-ന് രാവിലെ 10 മുതൽ 4 മണി വരെയാണ് പരിശീലനം. മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രായോഗിക പരിശീലനവും അവ ഉണ്ടാക്കുന്നതിനാവശ്യമായ മെഷിനറികളടെ പ്രദർശനവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info യിൽ ജൂലൈ 26-ന് മുമ്പ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890 / 2550322 / 7012376994.

പി.എൻ.എക്‌സ്3353/2023

date