Skip to main content
ആയവന ഗ്രാമപഞ്ചയത്ത് പരിധിയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ  നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നു.

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

മുവാറ്റുപുഴ ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാക്സ് ഏജൻസിസ് എന്ന സ്ഥാപനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 377 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

 

355 കിലോ ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 10കിലോ സ്ട്രോ, 10 കിലോ പേപ്പർ ഗ്ലാസ്, 2കിലോ പേപ്പർ പ്ലേറ്റ്, എന്നിവയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ സമീപത്തുള്ള പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 

 എൻഫോഴ്സ്മെൻ്റ് ലീഡർ അജിത്കുമാർ, സി.കെ.മോഹനൻ, പഞ്ചായത്ത് സെക്രട്ടറി ടി.വി പൗലോസ്, എസ്. എം തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

date