Skip to main content

കോട്ടുവള്ളി പഞ്ചായത്തിൽ പൊക്കാളി നെൽകൃഷി തുടങ്ങി

 

കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി എട്ടാം വാർഡിൽ പൊക്കാളി നെൽകൃഷി തുടങ്ങി.തത്തപ്പള്ളിയിലെ പൊക്കാളി കർഷകനായ പി.പി അജിത്ത്കുമാറിന്റെ കൃഷിയിടത്തിൽ നടന്ന പൊക്കാളി നെൽ വിത്തുവിത പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് ഉദ്ഘാടനം ചെയ്തു. 

 

  കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ 65 ഹെക്റ്ററിലാണ് ഈ വർഷം പൊക്കാളി നെൽകൃഷിയിറക്കിയത്. ഞാറ് പറിച്ചു നിരത്തലിനുള്ള തയാറെടുപ്പിലാണ് കോട്ടുവള്ളിയിലെ പൊക്കാളി കർഷകർ. 2022 - 23 സാമ്പത്തിക വർഷത്തിൽ 42 ഹെക്റ്ററായിരുന്നു കോട്ടുവള്ളിയിലെ പൊക്കാളി നെൽകൃഷി. അതായത് 105 ഏക്കർ. എന്നാൽ ഈ വർഷം അത് 65 ഹെക്റ്ററായി വർദ്ധിച്ചു. 57 ഏക്കറിലാണ് ഈ വർഷം നെൽകൃഷി വ്യാപനം നടത്തിയത്.ചടങ്ങിൽ കൃഷിഓഫീസർ അതുൽ. ബി.മണപ്പാടൻ , കൃഷി അസിസ്റ്റന്റ് എസ്. കെ ഷിനു , മുൻ ഗ്രാമപഞ്ചായത്തംഗം സി.കെ അനിൽകുമാർ ,ബാലൻ,കർഷകർ പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.

date