Skip to main content

കെട്ടിടം വാടകയ്ക്ക് ആവശ്യം ഉണ്ട്

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിന് ചാലക്കുടി മുനിസിപ്പൽ അതിർത്തിയിൽ കെട്ടിടം പിഡബ്ല്യുഡി നിശ്ചയിക്കുന്ന നിരക്കിൽ വാടകയ്ക്ക് ആവശ്യമുണ്ട്. 50 പേർക്ക് താമസിക്കാൻ സൗകര്യപ്രദമായ 3500 മുതൽ 5000 വരെ സ്ക്വയർ ഫീറ്റ് സൗകര്യമുള്ളതും വെള്ളം, വൈദ്യുതി, ടോയ്ലറ്റ്, ഗതാഗത സൗകര്യം എന്നിവ ലഭ്യമായതും ആവണം. താല്പര്യമുള്ള ഉടമസ്ഥർ ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :0480 2706100, 9496070338.

date