Skip to main content

ചേർപ്പ് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിട ശിലാസ്ഥാപനം നാളെ

തൃശൂർ എക്സൈസ് ഡിവിഷനിലെ ചേർപ്പ് എക്സൈസ് റേഞ്ച് ഓഫീസിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ (ജൂലൈ 21) രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ചേർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ (ഭോജനശാല) നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനാകും.

ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ സി സി മുകുന്ദൻ, കെ കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളാകും.

ചേർപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ 8.650 സെന്റ് സ്ഥലത്ത് 1.50 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം ഒരുങ്ങുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ രാധാകൃഷ്ണൻ, കെ കെ ശശിധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജിഷ കള്ളിയത്ത്, സുബിഷ സുഭാഷ്, ഹരി സി നരേന്ദ്രൻ, കെ വി ഇന്ദുലാൽ, മനോജ് കുമാർ, രതി അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വനജകുമാരി, ഷീന പറയങ്ങാട്ടിൽ, വി എൻ സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറിൻ ജോസ്, ഷീല ഹരിദാസ്, ചേർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് ചാക്കേരി, ശ്രുതി സുനിൽ, അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആന്റ് എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് ഷാനവാസ്, കൊച്ചി മദ്ധ്യ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ എൻ അശോക് കുമാർ, കെഎസ്ഇഒഎ ജനറൽ സെക്രട്ടറി വി എ സലീം, കെഎസ്ഇഎസ്എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എം ബി വത്സരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ എസ് ദിനകരൻ, പി വി അശോകൻ, സിജോ ജോർജ്ജ്, ഷിജോ ഫ്രാൻസിസ്, ധർമ്മരാജൻ പൊറ്റേക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പി.ഡബ്ലിയു ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി ബിജി റിപ്പോർട്ട് അവതരിപ്പിക്കും.

date