Skip to main content

സീ റസ്ക്യു സ്ക്വാഡ്: അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ വിവിധ ഫിഷിംഗ് ഹാർബർ ലാൻഡിങ് സെന്റർ കേന്ദ്രീകരിച്ച് 9 മാസത്തെ കരാർ അടിസ്ഥാനത്തിൽ 5 സീ റസ്ക്യൂ സ്ക്വാഡുമാരെ തെരഞ്ഞെടുക്കുന്നു. 20നും 45നും ഇടയിൽ പ്രായമുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ ഗോവ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിങ് പൂർത്തിയാക്കിയവരും കടലിൽ നീന്താൻ ക്ഷമതയുള്ളവരും ആയിരിക്കണം.

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിലാസം,യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 29 വൈകിട്ട് 5 മണിക്ക് മുൻപായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നൽകണം. ഫോൺ: 0480 2819698.

date