Skip to main content

എഞ്ചിനീയറിംഗ്: കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത / സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓപ്ഷനുകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ: 0471 2525300.

date