Skip to main content

കെ-ടെറ്റ് ഫലം പ്രസിദ്ധപ്പെടുത്തി

 

ജൂണില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്‍ വെബ്‌സൈറ്റിലും www.ktet.kerala.gov.in എന്ന വെബ്‌സൈറ്റ് പോര്‍ട്ടലിലും ഫലം ലഭ്യമാണ്. നാല് കാറ്റഗറികളിലായി 75929 പേര്‍ പരീക്ഷയെഴുതിയതില്‍ 13512 പേര്‍ കെ -ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലുമായി ആകെ വിജയശതമാനം 17.8 കാറ്റഗറി ഒന്നില്‍ 23149 പേര്‍ പരീക്ഷ എഴുതിയതില്‍ 2663 പേര്‍ വിജയിച്ചു. വിജയ ശതമാനം 11.5 കാറ്റഗറി രണ്ടില്‍ 18058 പേര്‍ പരീക്ഷ എഴുതിയതില്‍ 5027 പേര്‍ വിജയിച്ചു. വിജയശതമാനം 27.84. കാറ്റഗറി മൂന്നില്‍ 26433 പേര്‍ പരീക്ഷ എഴുതിയതില്‍ 3456 പേര്‍ വിജയിച്ചു. വിജയശതമാനം 13.07. കാറ്റഗറി നാലില്‍ 8289 പേര്‍ പരീക്ഷ എഴുതിയതില്‍ 2366 പേര്‍ വിജയിച്ചു. വിജയശതമാനം 28.54.

പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം.

പി.എന്‍.എക്‌സ്.3710/18

date