Skip to main content

മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

 

മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു.

മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററില്‍ (എഫ്.എഫ്.ആര്‍) അംഗത്വമുള്ള മത്സ്യക്കച്ചവടം, പീലിങ്ങ്, മീന്‍ ഉണക്കല്‍ മത്സ്യ സംസ്‌കരണം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി റിവോള്‍വിംഗ് ഫണ്ട് ലഭിക്കുന്നതിന് ഗ്രൂപ്പായി അപേക്ഷിക്കാം. ഒരു ഗ്രൂപ്പില്‍ 5 പേര്‍ വീതം ഉണ്ടായിരിക്കണം. പ്രായ പരിധി ഇല്ല. സാഫില്‍ നിന്നും ജീവനോപാധി പദ്ധതികള്‍ക്ക് ആനുകൂല്യം വാങ്ങിയിട്ടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. മത്സ്യക്കച്ചവടം ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.   തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് 50000 രൂപ പലിശരഹിത വായ്പയായി നല്‍കും. ഓരോ അംഗത്തിനും 10000 രൂപ വീതം ലഭിക്കും.

സാഫ് ഫെസിലിറ്റര്‍മാര്‍ മുഖേന ആഴ്ചയില്‍ നിശ്ചിത തുക ഗ്രൂപ്പുകള്‍ തിരിച്ചടയ്ക്കണം. മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിവോള്‍വിംഗ് ഫണ്ട് ലഭിക്കും.

അപേക്ഷകള്‍ www.fisheries.kerala.gov.in, www.safkerala.org വെബ്‌സൈറ്റുകളിലും എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2022 ഓഗസ്റ്റ് 10 ന് വൈകുന്നേരം 5 വരെ അതാത് മത്സ്യഭവനുകളില്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് -9846738470, 8943837072, 9847871278, 7736680550 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 

date