Skip to main content

ജി.എസ്.ടി : 5 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് ഒന്നു മുതൽ ഇ - ഇൻവോയ്‌സിങ്

                അഞ്ച് കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ്  വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ്  ഒന്ന് മുതൽ ഇ - ഇൻവോയ്‌സിങ് നിർബന്ധമാക്കി.            2017-2018 സാമ്പത്തിക വർഷം മുതൽമുൻ സാമ്പത്തിക വർഷങ്ങളിൽ   ഏതെങ്കിലും വർഷത്തിൽഅതായത് 2022-23 വരെ ,  5 കോടിയോ  അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ്  ഒന്ന് മുതൽ   ഇ - ഇൻവോയ്‌സ് തയാറാക്കണം.

            ഇ - ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കുംസേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ - ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ്  ഓഗസ്റ്റ്  ഒന്ന് മുതൽ 5  കോടി രൂപയായി കുറച്ചത്.

            ഇ - ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ഇ-ഇൻവോയ്‌സ്  പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത്   'യൂസർ ക്രെഡൻഷ്യൽസ് '  കൈപ്പറ്റേണ്ടതാണ്. ഇ-വേ ബിൽ പോർട്ടലിൽ ''യൂസർ ക്രെഡൻഷ്യൽസ് '  ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്സ്വേർഡും  ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ്   പോർട്ടലിൽ ലോഗ് ഇൻ ചെയ്യാം.

            ജി.എസ്.ടി. നിയമത്തിലെ 51 -ാം വകുപ്പ് പ്രകാരമുള്ള ടി.ഡി.എസ് (TDS)  കിഴിവ് നടത്തുന്നതിനു വേണ്ടി എടുത്ത ടി.ഡി.എസ് (TDS) രജിസ്‌ട്രേഷൻ മാത്രമുള്ളസർക്കാർ/അർദ്ധ-സർക്കാർ  സ്ഥാപനങ്ങൾക്കുംപൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇ-ഇൻവോയ്‌സ് ബാധകമായ സപ്ലയർ നികുതി വിധേയമായ സാധനങ്ങളോ സേവനങ്ങളോ സപ്ലൈ ചെയ്യുമ്പോൾ ആയത് ബിസിനസ് - ടു - ബിസിനസ് സപ്ലൈ ആയി പരിഗണിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളുടെ ടി .ഡി .എസ് (TDS)  രജിസ്‌ട്രേഷൻ നമ്പറിൽ ഇ-ഇൻവോയ്‌സ് നൽകേണ്ടതാണ് .  പ്രസ്തുത സ്ഥാപനത്തിന് റഗുലർ രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ ഇ-ഇൻവോയ്‌സ് നൽകേണ്ടത് റഗുലർ രജിസ്‌ട്രേഷൻ നമ്പറിൽ തന്നെയാണ്.

                ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല.      ജി.എസ്.ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്‌സിങ് ആവശ്യമില്ല.  സെസ്സ് യൂണിറ്റുകൾഇൻഷുറൻസ്നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖലഗുഡ്‌സ് ട്രാൻസ്‌പോർട്ടിങ് ഏജൻസികൾപാസഞ്ചർ ട്രാൻസ്‌പോർട് സർവീസ്മൾട്ടിപ്ലെക്‌സ് സിനിമ അഡ്മിഷൻഎന്നീ മേഖലകളെയും ഇ- ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

പി.എൻ.എക്‌സ്3526/2023

date