Skip to main content

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരം യു.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളജ് കാര്യാലയത്തിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസലും പകർപ്പും സഹിതം കൃത്യസമയത്ത് എത്തണം. അഡ്മിഷന് പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.

പി.എൻ.എക്‌സ്3559/2023

date