Skip to main content

മെഡിക്കൽ കോളേജിൽ നേത്ര രോഗ ചികിത്സക്കുള്ള നോൺ കോൺടാക്ട് ടോണോ മീറ്റർ സ്ഥാപിച്ചു

 

 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നേത്രരോഗ ചികിത്സാ വിഭാഗത്തിലേക്ക്   നൂതന സാങ്കേതിക വിദ്യയിലുള്ള നോൺ കോൺടാക്ട് ടോണോ മീറ്റർ മെഷീൻ സ്ഥാപിച്ചു. കണ്ണിന്റെ സമ്മർദ്ദം നിർണയിക്കുന്നതിനാണ്  ഈ മെഷീൻ ഉപയോഗിക്കുന്നത്.

കൂടുതൽ പേരെ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധിക്കാൻ മെഷീൻ സഹായകമാകും. കുട്ടികളെയും പ്രായമായവരെയും ഇരിക്കാൻ ബുദ്ധിമുട്ട് ഉള്ളവരെയും വേഗത്തിൽ പരിശോധനക്കുവിധേയമാക്കാൻ ഇതുവഴി കഴിയും. ഗ്ലോക്കോമ സ്ക്രീനിംഗ് ചെയ്യുന്നതിനും നേത്രപടലത്തിന്റെ കട്ടി അളക്കുന്നതിനും ഈ മെഷീൻ കൊണ്ട് സാധ്യമാണ്.
രോഗിയെ തൊടാതെ പരിശോധിക്കുവാൻ കഴിയും എന്നത് ഈ മെഷീന്റെ മറ്റൊരു പ്രത്യേകതയാണ്.

എൽ. ജി ഇലക്ട്രോണിക്സ് ലിമിററ്റഡിന്റെ  സി. എസ്. ആർ. ഫണ്ടിൽ നിന്നും 666400/- ലക്ഷം രൂപ ചെലവിട്ടാണ് മെഷീൻ വാങ്ങിയത്.
 നിരവധി പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്ര ചികിത്സക്ക് എത്തുന്ന രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ ഈ മെഷീൻ സഹായകരമാകും.
 

date