Skip to main content

സംവാദ സദസ്സ് സംഘടിപ്പിച്ചു

 

"മാലിന്യ സംസ്കരണം - പുതു തലമുറയുടെ പങ്കാളിത്തം"എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. സ്കൂൾ പോലീസ് കേഡറ്റിന്റെ പതിമൂന്നാം വാർഷിക ആഘോഷം പ്രമാണിച്ചാണ് വെണ്ണല ഹയർ സെക്കന്ററി സ്കൂൾ  സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി കേരള ഖര മാലിന്യ പരിപാലന പദ്ധതി ഉദ്യോഗസ്ഥർ പരിപാടി സംഘടിപ്പിച്ചത്. 

വാർഡ് കൗൺസിലർ കെ ബി ഹർഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഖര മാലിന്യ പരിപാലന പദ്ധതി ജില്ല ഉദ്യോഗസ്ഥരായ ധന്യ പ്രഭാകർ, അനീഷ്‌, ദീപ്തി, സിമ്പിൾ റോസ്, ജിഷ്ണു, വിനു എസ് എന്നിവരാണ് സംവാദത്തിന് നേതൃത്വം നൽകി.

ക്ലീൻ അമ്പാസിഡർ ആയി 10 കുട്ടികളെ തിരഞ്ഞെടുത്തു. ഇവർക്കായി പ്രത്യേക പരിശീലനം പിന്നീട് സംഘടിപ്പിക്കും. സ്കൂളിലും പരിസരത്തുമുള്ള മാലിന്യ പരിപാലനത്തിന് നേതൃത്വം നൽകുവാൻ ഇവരെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പാലാരിവട്ടം പോലീസ് സബ് ഇൻസ്‌പെക്ടർ ജയകുമാർ, കൊച്ചി കോർപറേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രശ്മി, പി ടി എ പ്രസിഡന്റ്‌  അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.

date