Skip to main content

മാലിന്യം തള്ളൽ: രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ചൊവ്വാഴ്ച ( ഓഗസ്റ്റ് 1) 2 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ കണ്ണമാലി, ഹാർബർ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
 
 പള്ളുരുത്തി മുണ്ടൻവേലി കളത്തറ എസ്.ഡി.പി.വൈ സ്കൂളിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുല്ലാർ ദേശം റോഡിൽ മാഹിൻ ഇല്ലത്ത് വീട്ടിൽ റെജീഷിനെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 രാമേശ്വരം എൽ.സി ഗേറ്റിനു സമീപം ശ്മശാനത്തിന് അടുത്ത് പൊതു റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് രാമേശ്വരം അഴകിയ കാവ് ലൈനിൽ തണ്ടാശ്ശേരി പറമ്പിൽ രാജേഷിനെ പ്രതിയാക്കി ഹാർബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date