Skip to main content

കളമശ്ശേരി പോളിടെക്നിക്ക് കോളേജ് അനുമോദന സദസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

 

കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിലെ കെമിക്കൽ എൻഞ്ചിനിയറിംങ്, കംമ്പ്യൂട്ടർ എൻഞ്ചിനിയറിങ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുമോദന സദസും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച്ച (ഓഗസ്റ്റ്  3ന് ) രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആർ. ഗീതാദേവി അധ്യക്ഷത വഹിക്കും.  പി.ടി.എ യുടെയും അലൂമ്നി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോളിടെക്നിക്ക് കോളേജിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി.

date