Skip to main content

പുനർലേല പരസ്യം

അമല കാൻസർ സൊസൈറ്റി ഭൂരഹിത കേരളം പദ്ധതിയിലേക്കായി സർക്കാരിലേക്ക് വിട്ടുനൽകിയ തിരുവില്വാമല വില്ലേജ് സർവ്വെ 350/1,4,5 351/1,2,3 354/2, 355/1, 356, 357,44772, 448/2,473/1,2, 474/2 ൽ ഉൾപ്പെട്ട 5.2461 ഹെക്ടർ ഭൂമിയിലുള്ള വൃക്ഷങ്ങളിലെ മേലനുഭവങ്ങൾ 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച്‌ 31വരെയുള്ള കാലയളവിലേക്ക് എടുക്കുന്നതിനുള്ള അവകാശം തലപ്പിള്ളി താലൂക്ക് തഹസിൽദാരോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആഗസ്ത് 22ന് കാലത്ത് 11 മണിക്ക് തിരുവില്വാമല വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നു. റബ്ബർ ചെറുത് 150 എണ്ണം, റബ്ബർ വലുത് 900, തെങ്ങ് 155,  കമുങ്ങ് 34, മാവ് 24, പ്ലാവ് 27, പുളി 25, കശുമാവ് രണ്ടെണ്ണം എന്നിവയാണ് വൃക്ഷങ്ങൾ. ഫോൺ: 04884 232226.

date