Skip to main content

ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് ജന്മനാടിന്റെ സ്വീകരണം ഇന്ന് (3/ഓഗസ്റ്റ് )

വെള്ളാങ്ങല്ലൂർ  ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ പ്രസ്സ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് സ്വീകരണവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചിയ്ക്കും ജിതിൻ രാജിനും  അനുമോദനവും ഇന്ന് നടക്കും. കോണത്തുകുന്ന് എംഡി കൺവെൻഷൻ സെന്ററിൽ 3 മണിയ്ക്ക് നടക്കുന്ന ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്   ഉദ്ഘാടനം ചെയ്യും.

 അഡ്വ. വി ആർ സുനിൽകുമാർ  എംഎൽഎ അധ്യക്ഷത വഹിക്കും.  ബെന്നി ബഹന്നാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളാകും. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റികൾ പരിസരത്തുനിന്നും  സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. സമകാലിക ഇന്ത്യൻ ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടക്കും. സി എൽ തോമസ്, അപർണസെൻ തുടങ്ങിയ മാധ്യമപ്രവർത്തകർ പങ്കെടുക്കും. തുടർന്ന് പർവാസ് ബാൻഡ് അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ ഉണ്ടാകും.

date