Skip to main content

ഫീൽഡ് സർവ്വേ നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കടപ്പുറം ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ഐ ടി ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ ടി ഐ സർവ്വേ സിവിൽ, ബിടെക്ക് സിവിൽ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി ഒരു കെട്ടിട നമ്പറിന് 30 രൂപയാണ് അനുവദിക്കുന്നത്. താല്പര്യമുളളവർ ആഗസ്റ്റ് 10ന് മൂന്നു മണിക്കുള്ളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

date