Skip to main content

ഓണം സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം തുറന്നു

 

2023-ലെ ഓണാഘോഷം പ്രമാണിച്ച് എക്സൈസ് വകുപ്പ് മദ്യം മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിയ്ക്കുന്നതിനും സത്വര നടപടികൾ സ്വീകരിയ്ക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിയ്ക്കുന്ന കൺട്രോൾ റൂം തുറന്നു. ആഗസ്റ്റ് 06 രാവിലെ 6.00 മണി മുതൽ സെപ്തംബർ 05 രാത്രി 12.00 മണി വരെ നീണ്ടു നിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിയ്ക്കുന്നതാണ്. ഇതിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പ്രവർത്തനം നടത്തുന്നത്. വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാവുന്നതാണ്. സംയുക്ത പരിശോധന പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ എക്സൈസ് വകുപ്പ്, ഫോറസ്റ്റ്, റവന്യൂ, പോലീസ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഡ്രഗ്സ്, ഫുഡ് ആന്‍റ് സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് വിപുലമായ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്തുവാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

date