Skip to main content
37-ാമത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കാരമുക്ക് എസ് എൻ ജി എസ് എച്ച് എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം

37 - മത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു

മാനസിക ശക്തിയുള്ള തലമുറയെ വാർത്തെടുക്കുന്നതിന് വിദ്യാലയങ്ങളിലും വിദ്യാലയങ്ങൾക്ക് പുറമെയും കായിക പരിശീലനങ്ങൾ പ്രേത്സാഹിപ്പിക്കണമെന്ന് ടി എൻ പ്രതാപൻ എംപി. 37-ാമത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് കാരമുക്ക് എസ് എൻ ജി എസ് എച്ച് എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

മക്കളെകുറിച്ച് ആശങ്ക വർധിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ആശങ്ക മാറുന്നതിന് കുട്ടികളിൽ കായികക്ഷമത വളർത്തേണ്ടത് അന്യവാര്യമാണ്. ഇതിനായി മാതാപിതാക്കളും പൊതുസമൂഹവും മുന്നോട്ട് വരണമെന്നും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, അക്കാദമികൾ, പ്രാദേശിക കൂട്ടായ്മകൾ തുടങ്ങിയവ കഠിനമായി ശ്രമിക്കണമെന്നും അതിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കണമെന്നും എംപി നിർദ്ദേശിച്ചു.

ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, മിക്സഡ് എന്നീ വിഭാഗങ്ങളിലായി 500ൽ പരം കായികതാരങ്ങൾ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തു. കേരള ജൂഡോ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ സംസ്ഥാനതല മത്സരങ്ങൾക്കുള്ള തൃശൂർ ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കും.

ചടങ്ങിൽ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പി ടി ജോൺസൺ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ വിശ്വംബരൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബീന സേവിയർ, ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് ജോയ് വർഗ്ഗീസ് കെ, ജൂഡോ അസോസിയേഷൻ സെക്രട്ടറി റെൻ പി ആർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date