Skip to main content

പുനലൂരില്‍ അനധികൃത ക്ലിനിക്: ഡി.എം.ഒ പരിശോധന നടത്തി

പുനലൂരില്‍ വ്യാജബിരുദമുള്ളയാള്‍ ക്ലിനിക്ക് നടത്തുന്നുവെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശാനുസരമാണ് നടപടി. ഹോമിയോ ഡിപ്ലോമയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ നിന്ന് മോഡേണ്‍ മെഡിസിന്‍ കണ്ടെത്തി. ഇതു കണക്കിലെടുത്ത് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനായി പഞ്ചായത്തിന് ആരോഗ്യവകുപ്പ് കത്ത് നല്‍കും. വിദ്യാഭ്യാസ യോഗ്യതയുടെ ആധികാരികത പരിശോധിക്കാന്‍ പൊലിസിനെയാണ് ചുമതലപ്പെടുത്തുക. ഇത്തരം കൂടുതല്‍ സ്ഥാപനങ്ങളുണ്ടോ എന്ന് പരിശോധിക്കാനും മന്ത്രിതല നിര്‍ദ്ദേശമുണ്ട് എന്ന് ഡി. എം. ഒ അറിയിച്ചു.

date