Skip to main content

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു

തൃശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയായി മഞ്ജുള അരുണനെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയായിരുന്ന കെ എസ് ജയ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി റഹീം വീട്ടിപ്പറമ്പിലിനെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന എ വി വല്ലഭൻ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.വരണാധികാരിയായ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി മുരളിയുടെ അദ്ധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.

date