Skip to main content

നി-ക്ഷയ് മിത്രം പദ്ധതിക്ക്  ജില്ലയിൽ  തുടക്കം

പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ

 

രാജ്യത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ടിബി മുക്ത് അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള നി-ക്ഷയ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷയ രോഗികൾക്ക്  ചികിത്സാ കാലയളവിൽ ആവശ്യമായ  പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷയ് മിത്ര പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ  നി-ക്ഷയ് മിത്രമായി ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്‌  ചികിത്സയിൽ കഴിയുന്ന തൃക്കാക്കര സ്വദേശി രവി വാഴക്കാലയെ വീട്ടിലെത്തി സന്ദർശിച്ച് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

ക്ഷയരോഗബാധിതർക്ക് സാമ്പത്തിക,  സാമൂഹിക പിന്തുണ നൽകുന്നതിനായി സഹകരണ സംഘങ്ങൾ, കോർപ്പറേറ്റുകൾ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, വ്യക്തികൾ, സ്ഥാപനങ്ങൾ,സർക്കാർ ജീവനക്കാർ, സർക്കാരിതര സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഉൾപ്പെടെയുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാവാം.

ജില്ലാ ടി.ബി ഓഫീസർ ഡോ. അനന്ത് മോഹൻ, ലോകാരോഗ്യ സംഘടന കൺസൾട്ടന്റ്  ഡോ. എ.വി. ഗായത്രി, കാക്കനാട്  കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ. ആർ. യു. രശ്മി, സീനിയർ ട്രീറ്റ്മെന്റ്  സൂപ്പർവൈസർ സൂരജ് വി. സുഗുണൻ,
 തൃക്കാക്കര പ്രൈമറി ഹെൽത്ത്‌ സെന്റർ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  അജിത് കുമാർ, സീനിയർ ട്രീറ്റ്മെന്റ് ലബോറട്ടറി സൂപ്പർവൈസർ സജികുമാർ, 
സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ കെ. ഇബ്രാഹിം, ജോയിന്റ് എഫർട്ട് ഫോർ എലിമിനേഷൻ ഓഫ് ട്യൂബർകുലോസിസ് കോ-ഓഡിനേറ്റർ അനൂപ് ജോൺ
തുടങ്ങിയവർ പങ്കെടുത്തു.

date