Skip to main content

മെഡിക്കൽ കോളേജിൽ പുസ്തക ശേഖരമൊരുക്കി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്

 

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെയും രാജഗിരി സോഷ്യൽ സയൻസിന്റെയും ആഭിമുഖ്യത്തിൽ സൈകാട്രിക് വിഭാഗത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി പുസ്തക ശേഖരം ആരംഭിച്ചു.

പുസ്തക വായനയിലൂടെ മാനസിക ഉല്ലാസം കണ്ടെത്തി മാനസിക സമ്മർദ്ദം കുറക്കുക എന്നതാണ് ബുക്ക്‌ ഫോർ ഹീലിംഗ് എന്ന ആശയം മുന്നോട്ട് വക്കുന്നത്. രാജഗിരി കോളേജ് ലൈബ്രറി സയൻസ് വിഭാഗം, ഫാ. മോസസ് ലൈബ്രറി, സ്റ്റാഫ്‌ വെൽഫയർ അസോസിയേഷൻ, എൻ. എസ്. എസ് എന്നിവർ സംയുക്തമായി ശേഖരിച്ച പുസ്തകങ്ങളാണ് മെഡിക്കൽ കോളേജിന് കൈമാറിയത്.

അനേകം രോഗികൾക്ക് ആശ്വാസകരമാകുന്ന പദ്ധതി  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഷിന്റോ ജോസഫ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് എസ്. നു പുസ്തകങ്ങൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ എം. മാനസിക രോഗ വിഭാഗം മേധാവി ഡോ. അനിൽ കുമാർ,  ഡോ. ജെയ്മോൻ പി. എം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ  ബീന എം. ആർ, നഴ്സിംഗ് സൂപ്രണ്ട് ശാന്തമ്മ ഇ. സി, സിസ്റ്റർ മേരി ജോർജ്, കോളേജ് യൂണിയൻ ഭാരവാഹികൾ,രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ലൈബ്രറി വിഭാഗം അധ്യാപകരും ഫാ. മോസസ് ലൈബ്രറി സ്റ്റാഫ്‌ വെൽഫയർ അസോസിയേഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മാനസിക രോഗ വിഭാഗത്തിലേക്കുള്ളലൈബ്രറിയുടെ തുടർ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സഹകരണങ്ങളും രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നുന്ന് അറിയിച്ചിട്ടുണ്ട്. ഇനിയും പുസ്തകങ്ങൾ സംഭാവന നൽകാൻ താല്പര്യപ്പെടുന്നവർക്ക് പുസ്തകങ്ങൾ നൽകാവുന്നതാണെന്നു മാനസിക രോഗ വിഭാഗം മേധാവി അനിൽ കുമാർ അറിയിച്ചു.

date