Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

 

 

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ 9,10 ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി/ഇബിസി/ഇഡബ്ല്യുഎസ് (Economically Backward Classes/Economically Weaker Sections-പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് PM-YASAVI ഒബിസി/ഇസിബി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയുടെ സ്‌കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 16 ന്കം സ്വീകരിച്ച്,  egrantz 3.0എന്ന പോര്‍ട്ടലിലൂടെ സെപ്റ്റംബര്‍  30 നകം സ്‌കൂള്‍ അധികൃതര്‍ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ (അപേക്ഷാ ഫോറം മാതൃക ഉള്‍പ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍:എറണാകുളം മേഖലാ ഓഫീസ് -  0484 - 2983130.

date