Skip to main content

സ്കോൾ - കേരള - സ്വയംപഠനസഹായികൾ വിൽപ്പനയ്ക്ക്

 

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ-കേരളയിൽ ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് സ്വയംപഠന സഹായികളുടെ വിൽപ്പന തുടരുന്നു. സ്കോൾ-കേരള എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ഇവ ലഭ്യമാണ്.

സ്കോൾ-കേരള ഓപ്പൺ റഗുലർ കോഴ്സ് വിദ്യാർത്ഥികൾ ഉൾപ്പടെ ഹയർസെക്കണ്ടറി കോഴ്സ് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം ഹയർസെക്കണ്ടറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിൽ സ്വയം പഠിക്കാവുന്ന തരത്തിലാണ് സ്വയംപഠന സഹായികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് പാഠപുസ്തകത്തോടൊപ്പം സ്വയംപഠന സഹായികളും ഉൾപ്പെടുത്താമെന്ന് സ്കോൾ കേരള എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് എറണാകുളം ജില്ലാ ഓഫീസിലെ 04842377537, 
9447913820 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date