Skip to main content

പരിശീലന കളരി

 

 ബിസിനസ് ഡിജിറ്റലൈസേഷൻ പ്രക്രിയയിൽ ആദ്യ ചുവടുകൾ വെക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് വേണ്ടി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്മെൻറ് (KIED) 
4 ദിവസത്തെ പരിശീലന കളരി നടത്തുന്നു.

ഡിജിറ്റൽ സംരംഭകത്വത്തിനായുള്ള അടിസ്ഥാന വൈദഗ്ധ്യങ്ങളും ഉൾക്കാഴ്ചകളും പരിശീലനത്തിലൂടെ ലഭിക്കും.കൂടാതെ ഒരു സംരംഭകന്റെ ബിസിനസ്സിനെ കൂടുതൽ കാര്യക്ഷമവും വിജയകരവും ഉപഭോക്തൃ ആവശ്യങ്ങളോട് പ്രതികരിക്കുന്നതും ഡിജിറ്റൽ ടൂളുകൾക്ക് എങ്ങനെ നൽകാമെന്ന് പര്യവേക്ഷണം ഈ പരിശീലനത്തിലൂടെ നൽകും. 25 മണിക്കൂർ നീണ്ട് നിൽക്കുന്ന ഈ പരിശീലന കളരിയിൽ സംരംഭം തുടങ്ങിയ വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. എറണാകുളം, കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ  ആഗസ്റ്റ് 16 മുതൽ 19 വരെയാണ് പരിശീലനം നടക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും മൈക്രോസോഫ്റ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ പരിശീലന കളരിയിൽ 
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കീഡ് ന്റെ വെബ്സൈറ്റ് ( www.kied.info) മുഖേന ആഗസ്റ്റ് 10 ന് മുൻപ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ  2,360 - രൂപയും താമസം ഇല്ലാതെ  1,180/- രൂപയുമാണ് ഈ പരിശീലനത്തിന്റെ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/ 2550322/7012376994

date