Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം

 

  കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല , കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ് , ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികള്‍ക്ക് “ഉജ്ജ്വല ബാല്യം പുരസ്‌കാരം” 

ഒരു ജില്ലയില്‍ നിന്ന് 4 കുട്ടികള്‍ എന്ന രീതിയില്‍ ആണ് പുരസ്‌കാരം നല്‍കുന്നത്.  ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി താഴെ പറയുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.

അവാര്‍ഡ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. ഉജ്ജ്വല ബാല്യ പുരസ്‌കാരത്തിനായി കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിയ്ക്ക് പുരസ്‌കാരവും 25000 രുപ വീതവും നല്‍കുന്നതാണ്.

2. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ടി കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6-11 വയസ്സ്, 12-18 വയസ്സ്എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിയ്ക്ക് പുരസ്‌കാരവും 25000 രുപ വീതവും നല്‍കുന്നതാണ്.

3. 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല , കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ് , ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം (ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി ഡി , പത്രക്കുറിപ്പുകള്‍,എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കേണ്ടതാണ്.).
5. കേന്ദ്രസര്‍ക്കാരിന്റെ “National Child Award for Exceptional Achievement” കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല.  

6. ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കുന്നതല്ല.

7. ഒരു ജില്ലയിലെ 4 കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

8. 25000/- രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം.
 അപേക്ഷ ഫോറം www.wcd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ 2023സെപ്റ്റംബർ 15 വൈകിട്ട് 5 നകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കേണ്ടതാണ്.  അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ 3 ബ്ലോക്ക് , സിവില്‍ സ്റ്റേഷന്‍, കാക്കനാട്- 682021 ഫോണ്‍:  0484 2959177.

date