Skip to main content

മേരി മാട്ടി മേരാ ദേശ്- എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിക്ക് തുടക്കമായി

 

    സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം - ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ച് ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതല്‍ 15 വരെ നടത്തുന്ന മേരി മാട്ടി മേരാ ദേശ്(എന്റെ മണ്ണ് എന്റെ രാജ്യം) പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍, സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

പ്രാദേശിക തലത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യസുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചവരെയും ആദരിക്കും. പരിപാടികളില്‍ സേനാനികളുടെയും രാജ്യസുരക്ഷയ്ക്കായി വീരമൃത്യു വരിച്ചവരുടെയും കുടുംബങ്ങളെ പങ്കെടുപ്പിക്കും. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. പഞ്ച പ്രാണ്‍പ്രതിജ്ഞയുടെ ഭാഗമായി രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടി എല്ലാ ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഓരോ ഗ്രാമപഞ്ചായത്തും വസുധ വന്ദന്‍ പരിപാടിയില്‍ 75 വൃക്ഷതൈകള്‍ നടും.

date