Skip to main content

ബോധവൽക്കരണ ശില്പശാല

കൊടുങ്ങല്ലൂർ നഗരസഭയുടെയും വ്യവസായ വകുപ്പിൻറെയും ആഭിമുഖ്യത്തിൽ വ്യവസായ - സംരംഭക ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. പുതിയ വ്യവസായ സംരംഭങ്ങളെ കുറിച്ചും വ്യവസായ വകുപ്പിന്റെ പുതിയ പദ്ധതികളെ കുറിച്ചും ശിൽപശാലയിൽ ചർച്ച ചെയ്തു. സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ചർച്ച നടത്തി.

നഗരസഭ ടൗൺ ഹാളിൽ നടത്തിയ ശില്പശാല കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ  ഗീത  ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.എസ്. ദിനൽ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, നഗരസഭ കൗൺസിലർമാരായ കെ ആർ ജൈത്രൻ, ടി എസ്  സജീവൻ, ഉപജില്ല വ്യവസായ ഓഫീസർ യു.എസ്. നൗഫൽ, വി.കെ. കീർത്തി എന്നിവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date