Skip to main content

മേഖലാ അവലോകന യോഗങ്ങളുടെ തീയതികളിൽ മാറ്റം

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളിൽ മാറ്റം. സെപ്തംബർ നാല് മുതൽ നിശ്ചയിച്ച യോഗങ്ങൾ സെപ്തംബർ 26 മുതലാണ് നടക്കുക. സർക്കാർ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. സെപ്തംബർ 26ന് കോഴിക്കോട്, 28ന് തൃശൂർ, ഒക്ടോബർ 3 എറണാകുളം,  5ന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങൾ.

പി.എൻ.എക്‌സ്. 3786/2023

date