Skip to main content

അന്താരാഷ്ട്ര യുവജന ദിനാചരണം: എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി  മാരത്തൺ, നാടകം സംഘടിപ്പിച്ചു

 

ജില്ലാ ആരോഗ്യവകുപ്പും ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗവും സംയുക്തമായി തൃക്കാക്കര  ഭാരതമാത കോളേജിൽ മാരത്തൺ, നാടക മത്സരങ്ങൾ സംഘടിപ്പിച്ചു. 

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച്  നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി  രാജ്യത്തെ സ്കൂൾ, കോളേജുകളിൽ വിദ്യാർത്ഥികൾക്കിടയൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി  സംഘടിപ്പിച്ചത്.  

മാരത്തൺ മത്സരം അസിസ്റ്റന്റ് കളക്ടർ  നിഷാന്ത് സിഹാര ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ,
ജില്ലാ ടി.ബി ഓഫീസർ ഡോ.എം. ആനന്ദ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി എം ശ്രീജ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് ഷീന രാജൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. 

മാരത്തൺ ആൺകുട്ടികളുടെ വിഭാഗത്തിൽ      ജഗൻ(ഗവണ്മെന്റ് ഐടിഐ, കളമശ്ശേരി)   ഒന്നാം സ്ഥാനവും  അജ്മൽ അൻവർ( ഗവണ്മെന്റ് ഐടിഐ, കളമശ്ശേരി)     രണ്ടാം സ്ഥാനവും  കെ.എം വിഷ്ണു (ഭാരത് മാതാ കോളേജ്)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെൺകുട്ടികളുടെ വിഭാഗത്തിൽ  ആദിത്യ പ്രമോദ് ( ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോപതിക് മെഡിക്കൽ കോളേജ് ചോറ്റാനിക്കര) ഒന്നാം സ്ഥാനവും  എ.ബി കമല ദേവി(ഭാരത് മാതാ കോളേജ് തൃക്കാക്കര) രണ്ടാം സ്ഥാനവും, മജിത ജമാൽ (ഡോ.പടിയാർ മെമ്മോറിയൽ  ഹോമിയോപതിക് കോളേജ്)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാടക മത്സരത്തിൽ  ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോപതിക് മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനവും, സെന്റ് തെരേസാസ് കോളേജ്  രണ്ടാം സ്ഥാനവും, തൃപ്പൂണിത്തറ ഗവണ്മെന്റ് കോളേജ്   മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

date