Skip to main content

ടെക്സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമിക്കുന്ന റെഡിമെയ്ഡ് ഷർട്ടുകൾ വിപണിയിൽ അവതരിപ്പിച്ചു

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമ്മിച്ച  കോട്ടൺബ്ലെൻഡഡ് റെഡിമെയ്ഡ് ഷർട്ടുകൾ വ്യവസായ മന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി വിപണിയിൽ അവതരിപ്പിച്ചു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് റെഡിമെയ്ഡ് ഷർട്ടുകൾ അവതരിപ്പിച്ചത്. കണ്ണൂരിലെ പിണറായിയിൽ പ്രവർത്തിക്കുന്ന ഹൈ ടെക്ക് വീവിങ് മിൽസ്ആലപ്പുഴ കോമളപുരത്ത് പ്രവർത്തിക്കുന്ന കോമളപുരം സ്പിന്നിങ് ആൻഡ് വീവിംഗ് മിൽസ് എന്നിവിടങ്ങളിൽ ഉൽപ്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ചതാണ് റെഡിമെയ്ഡ് ഷർട്ടുകൾ.  സംസ്ഥാന സർക്കാരിന്റെ ഗ്രീൻ ഫീൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഈ സ്ഥാപനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഷർട്ടുകൾ 'ഗ്രീൻ ഫീൽഡ്‌സ്എന്ന ബ്രാൻഡ് നെയിമിലാണ് വിപണിയിലെത്തുന്നത്. നൂൽ ഉത്പാദനത്തിൽ മാത്രം കേന്ദ്രീകൃതമായിരുന്ന ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ഈ സർക്കാറിന്റെ ഭരണക്കാലയളവിൽ വൈവിധ്യവൽക്കരണത്തിലൂടെ മാസ്‌കുകളുംബെഡ്ഷീറ്റുകളുംയൂണിഫോം തുണിത്തരങ്ങളും വിപണിയിൽ എത്തിച്ചതിന് പുറമേ 'ഗ്രീൻ ഫീൽഡ്‌സ്എന്ന ബ്രാൻഡ് ഷർട്ടുകളും ഇപ്പോൾ വിപണിയിൽ എത്തിക്കുന്നതായി വ്യവസായ മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി 10.50 കോടി രൂപയുടെ അടിയന്തിര സഹായം നൽകിയതായും മാസ്റ്റർ പ്ലാൻ വഴി ടെക്‌സ്‌റ്റൈൽ  മേഖലയെ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഉന്നത ഗുണനിലവാരത്തിൽ വിവിധ ശ്രേണികളിലായി തയ്യാർ ചെയ്യുന്ന ഷർട്ടുകൾ 600 രൂപ മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ചെയർമാൻ  സി. ആർ. വത്സൻ പറഞ്ഞു.  മാനേജിങ് ഡയറക്ടർ അരുണാചലം സുകുമാർജനറൽ മാനേജർ വി ആർ ഹോബിടെക്‌സ്‌റ്റൈൽ ഐ.ആർ.സി മെമ്പർ കെ.എൻ. ഗോപിനാഥ്മറ്റു ഉദ്യോഗസ്ഥർതൊഴിലാളി യൂണിയൻ പ്രതിനിധികൾ  എന്നിവർ സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്3810/2023

date