Skip to main content

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം

            പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഓഗസ്റ്റ് എട്ടാം തീയതി പ്രാബല്യത്തിൽ കോട്ടയം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നു നിർദേശിച്ച് പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സർക്കുലറിൽ നിർദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ട സംഹിതയുടെ സംഗ്രഹം ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്3836/2023

date