Skip to main content

ആയുർവേദം ബി.എസ്.സി. നഴ്‌സിംഗ്, ആയുർവേദം ഡിഗ്രി കോഴ്സുകൾ

            കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യ സർവ്വകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം)ബി.ഫാം(ആയുർവേദം)  എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വഴി ഓൺലൈനായി ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ വരെ അപേക്ഷിക്കാം.

            അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ നൽകുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാം. 

            പ്ലസ്ടു ഫിസിക്‌സ്കെമിസ്ട്രിബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. എസ്.ഇ.ബി.സി  വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി അപേക്ഷകർ പാസ്സായാൽ മതി.   കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഹയർ സെക്കൻഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. ഫോൺ:   0471-2560363, 364.

പി.എൻ.എക്‌സ്3837/2023

date