Skip to main content

ഫ്രീഡം ഫെസ്റ്റിൽ നൂതനാശയങ്ങളുമായി സ്റ്റാർട്ടപ്പ് മിഷൻ എക്‌സിബിഷൻ

*വിവിധ കമ്പനികളുടെ 15 സ്റ്റാളുകൾ

ഫ്രീഡം ഫെസ്റ്റ് വേദിയായ ടാഗോർ തിയ്യറ്റർ പരിസരത്ത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ എക്‌സിബിഷൻ സംഘടിപ്പിക്കും. സ്റ്റാർട്ടപ്പ് മിഷൻ അംഗീകാരമുള്ള പല മേഖലകളിൽ നിന്നുള്ള കമ്പനികളുടെ സ്റ്റാളുകൾ ഫെസ്റ്റിന്റെ ഭാഗമാകും. അഗ്രികൾച്ചർ എഡ്-ടെക്ഇൻഫർമേഷൻ ടെക്‌നോളജിഹാർഡ്വെയർ എന്നീ വിഭാഗങ്ങളിലെ സ്റ്റാർട്ടപ്പുകൾ ഇതിൽ ഉൾപ്പെടുന്നു.  സ്റ്റാർട്ടപ്പുകളെ യുണീക് റെക്കഗ്നിഷൻ ഐഡി നേടിക്കൊടുത്ത് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമാക്കാനുള്ള ബോധവൽക്കരണം കൂടിയാണ് എക്‌സിബിഷനിലൂടെ ഉദ്ദേശിക്കുന്നത്.  എക്‌സിബിഷനിൽ പ്രദർശിപ്പിക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളെ കൂടുതൽ മികവോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതും ലക്ഷ്യമാക്കുന്നു. ജൂക്‌സ്ടാസിംനിയോ മിക്‌സ്എംബ്രൈറ്റ്ഓർഗ ആയുർജിഗ്‌സ് ബോർഡ് ഹൈപ്പർ കോഷ്യന്റ്ഐവിസ്,ഓട്ടോ ബോണിക്‌സ്ഫാബ് ലാബ്റിംഗ്സ്റ്റഡി കോഷ്യന്റ്വെബ് ബി ഫൈകൃവസാറവാഴ്‌സ്യഐ ഇ ഡി സി ലക്കി സ്‌കാൻഎൽവിക്ടോകെ എസ് യു എം എന്നീ കമ്പനികളുടെ സ്റ്റാളുകൾ മേളയുടെ ഭാഗമാകും. രാവിലെ 10 മുതൽ രാത്രി 7 മണി വരെയാണ് സന്ദർശന സമയം പ്രവേശനം സൗജന്യമാണ്.

പി.എൻ.എക്‌സ്3843/2023

 

date