Skip to main content

സ്റ്റേ പട്ടയ അദാലത്ത് നടന്നു

പീച്ചി, പാണഞ്ചേരി വില്ലേജ് ഓഫീസുകളിൽ സ്റ്റേ പട്ടയ അദാലത്ത് നടന്നു. ഇരു വില്ലേജ് ഓഫീസുകളിലുമായി സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട് 73 പട്ടയ അപേക്ഷകളിന്മേൽ രേഖകൾ പരിശോധിച്ചു. ഈ അപേക്ഷകളിന്മേൽ രേഖകൾ പുനഃപരിശോധന നടത്തിയ ശേഷം തീർപ്പു കൽപ്പിക്കേണ്ടവയിൽ ജില്ലാ കലക്ടർ അന്തിമ തീരുമാനം കൈക്കൊള്ളും. 

1996 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പട്ടയം അനുവദിച്ചതിലെ പ്രശ്നപരിഹാരമാണ് സ്റ്റേറ്റ് പട്ടയ അദാലത്തിലൂടെ ലക്ഷ്യമിട്ടത്. ഈ മാസങ്ങളിൽ അനുവദിച്ചവയിൽ അനധികൃത പട്ടയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 96ൽ തന്നെ ജില്ലാ കലക്ടർ മുഴുവൻ പട്ടയങ്ങളും സ്റ്റേ ചെയ്തിരുന്നു. ഇതിലെ കൃത്യമായ പട്ടയങ്ങൾ കണ്ടെത്തി ഭൂഉടമകൾക്ക് പട്ടയം അനുവദിച്ചു നൽകാനാണ് സ്റ്റേ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. 

തൃശൂർ തഹസിൽദാർ ടി ജയശ്രീ, ജൂനിയർ സൂപ്രണ്ടുമാരായ ലിഷ സി വി, അനൂപ് പി ആർ, പാണഞ്ചേരി വില്ലേജ് ഓഫീസർ ആന്റോ സി പി, പീച്ചി വില്ലേജ് ഓഫീസർ ബിബീഷ് കെ ആർ, റവന്യൂ ഇൻസ്പെക്ടർമാരായ നൗഷാദ് എ എം, സുമിത എസ്, മറ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിനു നേതൃത്വം നൽകി.

 മുളയം, മാന്ദാമംഗലം, പുത്തൂർ വില്ലേജുകളിൽ ഇന്ന് (ഓഗസ്റ്റ് 11ന്) അദാലത്ത് നടക്കും.

date