Skip to main content

സ്വാതന്ത്ര്യദിനാഘോഷം;  മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും

എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാതല പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 15ന് തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കും. രാവിലെ 8.30ന് പരേഡ് അണിനിരക്കും. 9.02ന് റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ദേശീയ പതാക ഉയര്‍ത്തും. ഈ സമയം പരേഡ്, ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. തുടർന്ന് ബാന്റ് ദേശീയഗാനം ആലപിക്കും.

മുഖ്യാതിഥി പരേഡ് പരിശോധിച്ച് 9.07ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. 9.12ന് പരേഡ് മാർച്ച് പാസ്റ്റ്. പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ആംഡ് റിസർവ് പൊലീസ്, കേരള എൻ സി സി സീനിയർ ബോയ്സ്, കേരള എൻ സി സി സീനിയർ ഗേൾസ്, എസ് പി സി ബോയ്സ് - ഗേൾസ് തുടങ്ങി യൂണിറ്റുകൾ പരേഡിൽ പങ്കെടുക്കും. തുടർന്ന് ദേശഭക്തി ഗാനാലാപനവും ട്രോഫി വിതരണവും നടക്കും. ദേശീയഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും. പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

date