Skip to main content

വ്യവസായ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പ് തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും നഗരസഭയുടെയും ആഭിമുഖ്യത്തിൽ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. 

നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പി കെ ഷെബീര്‍, നഗരസഭ വ്യവസായ വികസന ഓഫീസര്‍ സതീശൻ കോടഞ്ചേരി എന്നിവര്‍ സംസാരിച്ചു. 

ബ്രാൻഡിങ്, മാർക്കറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ  കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ റിസർച്ച് സ്കോളർ കെ. അശ്വിൻ ക്ലാസ്സെടുത്തു.

date