Skip to main content

വാഹന ലേലം

തൃശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 268 വാഹനങ്ങൾ ലേലം ചെയ്യുന്നു. ഈ വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാനുള്ള വ്യക്തികൾക്ക് രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ നേരിട്ട് ഹാജരായി അവകാശം ബോധ്യപ്പെടുത്തി നിയമാനുസരണം ഏറ്റെടുക്കാം. 30 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ലേലം ചെയ്യും. ഫോൺ: 0480 2823000.

date