Skip to main content

"പുനർ ഗേഹം " പദ്ധതി ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിലാക്കും - മന്ത്രി സജി ചെറിയാൻ

പുനർ ഗേഹം " പദ്ധതി ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ .  ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്   മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവിൽ പുനർ ഗേഹം പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്ക് ഭൂമിയുടെ സൗജന്യ രജിസ്ട്രേഷൻ നടത്തുന്നുണ്ടെന്നും എം എൽ എ സൂചിപ്പിച്ച ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും   മന്ത്രി   നിയമസഭയിൽ പറഞ്ഞു.

പുനർ ഗേഹം പദ്ധതി തീരദേശവാസികൾക്ക് എല്ലാംതന്നെ ഏറെ ആശ്വാസമുള്ള പദ്ധതിയാണ് എന്നാൽ പുനർഗേഹത്തിന്റെ ഗുണഭോക്താക്കൾക്ക് ഭൂമി കണ്ടെത്തി മൂന്ന് ആധാരങ്ങളും കണ്ടെത്തി അതിന്റെ വാല്യൂ തയ്യാറാക്കി  വില തീരുമാനിക്കുന്ന ഒരു സമ്പ്രദായമാണ് ഇപ്പോൾ നിലവിലുള്ളതെന്നും അതിന് പകരമായി ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ഫയർ വാല്യൂവിന് അനുസരിച്ച് ഭൂമിയുടെ വില നിശ്ചയിക്കുവാനുള്ള അനുവാദം മൂന്ന് ആധാരങ്ങളും എടുത്തതിനുശേഷം വില്ലേജ് ഓഫീസർ , തഹസിൽദാർ, എന്നിവരുടെ പരിശോധനയ്ക്ക് ശേഷമാണ് ഡി എൽ എം സി ( ഡിസ്ട്രിക്ട് ലെവൽ മോണിറ്ററിംഗ് കമ്മിറ്റിക്ക് )  നൽകുകയാണെങ്കിൽ ഇപ്പോഴുള്ള നടപടികൾ വളരെ വേഗത്തിലാക്കുവാനും സാധ്യതയുണ്ട് അതിനായി ഫിഷറീസ് വകുപ്പ് മുൻകൈ എടുക്കുമോ എന്ന ചോദ്യമാണ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിയമസഭയിൽ ഉന്നയിച്ചത്

date