Skip to main content
വരവൂർ തിച്ചൂരിലെ സരസ്വതി സ്കൂൾ കോമ്പൗണ്ടിലെ തരിശുഭൂമിയിൽ ഇനി കുറുന്തോട്ടി സമൃദ്ധമാകും.

തരിശ് ഭൂമിയിൽ കുറുന്തോട്ടി കൃഷി

വരവൂർ തിച്ചൂരിലെ സരസ്വതി സ്കൂൾ കോമ്പൗണ്ടിലെ തരിശുഭൂമിയിൽ ഇനി കുറുന്തോട്ടി സമൃദ്ധമാകും. വരവൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ തൃപ്തി കുടുംബശ്രീയിലെ നവര ജെ എൽ ജി ഏഴ് ഏക്കറിലാണ് കുറുന്തോട്ടി കൃഷി ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ മിഷനും ഗ്രാമപഞ്ചായത്തും ചേർന്ന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കി. മറ്റത്തൂർ ലേബർ സൊസൈറ്റി മുഖേനെ വിപണവും സാധ്യമാക്കും.

പദ്ധതിയുടെ ഭാഗമായി 364 തൊഴിൽ ദിനങ്ങൾ ഇതുവരെ സൃഷ്ടിക്കാനായി.  കഠിനപ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും പെൺ കരുത്ത് തരിശു ഭൂമിയെ കുറുന്തോട്ടി ഉദ്യാനമാക്കി.

കുറുന്തോട്ടി കൃഷിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ  കവിത നിർവഹിച്ചു. കുടുംബശ്രീ ചെയർ പേഴ്സൺ വി കെ  പുഷ്പ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി പി സുനിത, വാർഡ് മെമ്പർമാരായ  അനിത, പി എസ് പ്രദീപ്, സി ഡി എസ് മെമ്പർ സത്യഭാമ, അംബിളി വിനോദ്, ഗ്രീഷ്മ നന്ദകുമാർ, ഷിഫ ജോയ്, അസി സെക്രട്ടറി എം കെ ആൽഫ്രഡ്  നവര ജെ എൽ ജി അംഗങ്ങളായ ടി വിജയലക്ഷ്മി, പി ശോഭ, എം പ്രീത,  പി കെ പ്രേമ, പി കെ മിനി , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

date