Skip to main content

വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ വിവരങ്ങൾ നൽകണം

അഗതികളും അശരണരുമായ വൃദ്ധജനങ്ങൾക്ക് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച അന്നപൂർണ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട തൃശൂർ ജില്ലയിലെ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ വൃദ്ധസദനങ്ങളിലെ അർഹരായ താമസക്കാരുടെ വിശദാംശങ്ങൾ ഓഗസ്റ്റ് 17നകം ജില്ലാ സാമൂഹ്യനീതി ഓഫിസിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0487 2321702. dswotsrswd@gmail.com

date