Skip to main content

സ്‌കോള്‍-കേരള പുതിയ ഡി.സി.എ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍-കേരള മുഖേന നടത്തുന്ന പി.എസ്.സി അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡി.സി.എ) പുതുതായി പഠനകേന്ദ്രം ആരംഭിക്കാന്‍ താത്പര്യമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി/വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും മാര്‍ഗ നിര്‍ദ്ദേശങ്ങളും www.scolekerala.org -ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 26 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സ്‌കോള്‍-കേരള സംസ്ഥാന കാര്യാലയത്തില്‍ ലഭ്യമാകത്തക്ക രീതിയില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേഡ് തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.3633/17

date